കുന്നിക്കുരു

ഒരു കാലത്ത് നമ്മുടെ മുറ്റത്തും, വേലിയിലും ധാരാളം പടർന്നു കയറിയിരുന്ന ഒരു കാട്ടുവള്ളിയാണ് കുന്നി. ഇന്ന് കുന്നി ചെടിയും വംശനാശം നേരിടുന്ന സസ്യങ്ങളുടെ  കൂട്ടത്തിൽപെട്ടിരിക്കുന്നു.

ഉയരത്തിൽ പടർന്നു വളരുന്ന വള്ളിച്ചെടിയാണ് കുന്നി. ഇതിന്റെ തണ്ടുകൾ നേർത്തതും, ബലമുള്ളവയുമാണ്. കുന്നി കുരുവിൽ ' അബ്രിൻ' എന്ന വിഷാംശം ഉണ്ട്. ഇലകൾക്കും, വേരിനും ഔഷധമൂല്യമുള്ള ഈ ചെടി വിത്തുകളുടെ നിറം അനുസരിച്ച് ചുവപ്പ്, വെള്ള, കറുപ്പ് എന്നിങ്ങനെ മൂന്നു തരമുണ്ട്.

വേരിനും, ഇലക്കും മധുര രസമുള്ള കുന്നി കുരുവിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പനി, നീര്, ചർമരോഗങ്ങൾ എന്നിവയ്ക്ക് മരുന്നാണ് കുന്നി. കുന്നിക്കുരു പശുവിൻപാലിൽ വേവിച്ചാൽ ഇവയുടെ വിഷാംശം നഷ്ടപ്പെട്ടു ശുദ്ധമാകും. കുന്നി കുരു അരച്ച് വാതം ഉള്ളിടത്ത് പുരട്ടിയാൽ നീരിന് ശമനം കിട്ടുമെന്ന് ആയുർവേദത്തിൽ പറയപ്പെടുന്നു. കുന്നി ഇലയും,  പഞ്ചസാരയും ചേർത്ത് വായിലിട്ട് ചവച്ച് ഇറക്കിയാൽ ചുമ ശമിക്കും. പഴുതാര വിഷത്തിന് കുന്നി ഇല അരച്ച്  ആ ഭാഗത്ത് പുരട്ടിയാൽ നീര് ശമിക്കും.

പണ്ടുള്ളവർ   ചില്ലു കുപ്പിയിൽ ശേഖരിച്ച് അലങ്കാരത്തിന് വെച്ചിരുന്ന കുന്നിക്കുരു വിന്റെ വിശേഷങ്ങളിലൂടെ പോയി നോക്കാം.

മുത്തങ്ങ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like