*ആഘോഷ വേളയിൽ യൂണിഫോം നിർബ ഡമാക്കില്ലെന്ന് മന്ത്രി ശിവൻ കുട്ടി*.
- Posted on August 22, 2025
- Literature
- By Goutham prakash
- 291 Views

*സി.ഡി. സുനീഷ്*
പ്രിയപ്പെട്ട വിദ്യാർത്ഥികളെ, അധ്യാപകരെ, രക്ഷിതാക്കളെ
വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാണല്ലോ. എന്നാൽ ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് സ്കൂളുകളിൽ പരിപാടികൾ നടക്കുമ്പോൾ യൂണിഫോമിൽ ഇളവ് നൽകണമെന്ന് ധാരാളം കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടുവെന്നും അതിനാൽ യൂണിഫോം ഈ വേളയിൽ നിർബന്ധമാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി.
ഇനി മുതൽ ഈ മൂന്ന് പ്രധാന ആഘോഷങ്ങൾ സ്കൂളിൽ ആഘോഷിക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. ഇത് വിദ്യാലയ അന്തരീക്ഷത്തിൽ കൂടുതൽ സന്തോഷവും വർണ്ണാഭമായ ഓർമ്മകളും നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.