ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തി.


കേരളത്തിലെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ (Special Intensive Revision) സമാധാനപരമായും സുഗമമായും പൂർത്തിയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും പ്രശംസിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കും ചില പാർട്ടികൾ വക പ്രത്യേകം അഭിനന്ദനം ലഭിച്ചു. 



വോട്ടർപട്ടികപുതുക്കൽ തികച്ചും സുതാര്യമായ രീതിയിലാണ് നടന്നതെന്ന് ബഹു. തിരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ശ്രീ ഗ്യാനേഷ് കുമാർ പറഞ്ഞു.


പേര് ചേർക്കുന്നതിനോ, ഒഴിവാക്കുന്നതിനോ, തിരുത്തലുകൾ വരുത്തുന്നതിനോ ആയി ഫോം 6/7/8 എന്നിവ ഇപ്പോഴും സമർപ്പിക്കാവുന്നതാണെന്ന് അദ്ദേഹം യോഗത്തിൽ കൂട്ടിച്ചേർത്തു.


 കൂടാതെ, 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ജില്ലാ കളക്ടർക്കോ (DM) ചീഫ് ഇലക്ടറൽ ഓഫീസർക്കോ (CEO) അപ്പീലുകൾ നൽകാവുന്നതാണ്.


തിരഞ്ഞെടുപ്പ് വേളയിൽ പണത്തിന്റെ സ്വാധീനം, മദ്യവിതരണം, സൗജന്യങ്ങൾ നൽകൽ എന്നിവ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ്

Author
Citizen Journalist

Goutham prakash

No description...

You May Also Like