യൗവ്വന ദായക ഔഷധം - മുത്തങ്ങ

നെൽപ്പാടങ്ങളിലെ ഒരു പ്രധാന കള സസ്യമായ ഇത് കേരളത്തിലെ വയലുകളിലും, തുറസ്സായ പ്രദേശങ്ങളിലും ധാരാളം കാണാം.

പുല്ലു വർഗ്ഗത്തിലെ ഒരു ഔഷധസസ്യമാണ് മുത്തങ്ങ. ഈ സസ്യം കോര എന്നും അറിയപ്പെടുന്നുണ്ട്. രണ്ടുവിധം മുത്തങ്ങ ആണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. ഒന്ന് ഔഷധങ്ങളിൽ ചേർക്കുന്ന കിഴങ്ങോട് കൂടിയ ചെറു കോരയും, മറ്റൊന്ന് പുൽപാ നെയ്യാൻ ഉപയോഗിക്കുന്ന പെരു കോരയും ആണ്. ഈ ചെടികളുടെ അനിയന്ത്രിതമായ വളർച്ച കാരണം വയനാട് ജില്ലയിൽ മുത്തങ്ങ എന്ന സ്ഥലനാമം ഉണ്ട്.

ഭാരതത്തിൽ എല്ലായിടത്തും, ചതുപ്പ് നില പ്രദേശങ്ങളിലും ഈ സസ്യം ധാരാളമായി വളരുന്നുണ്ട്. നെൽപ്പാടങ്ങളിലെ ഒരു പ്രധാന കള സസ്യമായ ഇത് കേരളത്തിലെ വയലുകളിലും, തുറസ്സായ പ്രദേശങ്ങളിലും ധാരാളം കാണാം.


മുത്തങ്ങയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ്?

മുത്തങ്ങ അറിയപ്പെടുന്നത് ഒരു യൗവന ദായക ഔഷധം എന്നാണ്.ഇതിന്റെ കിഴങ്ങ് വയറിളക്കം മാറുന്നതിനും,മുലപ്പാൽ വർദ്ധിക്കുന്നതിനും നാട്ടു ചികിത്സയിൽ ധാരാളം ഉപയോഗിച്ചുവരുന്നു. കൂടാതെ ചെറുകിഴങ്ങായ ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ദാഹശമനത്തിന് ഉത്തമമാണ്. ഇതിനുപുറമേ  കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം,  വയറുവേദന,  ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.

മുത്തങ്ങയുടെ കിഴങ്ങ് ആരും, മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരിൽ തിളപ്പിച്ച് കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പതിവുണ്ട്. കുട്ടികൾക്ക് മുത്തങ്ങ പൊടി ഒരു ഗ്ലാസ് പാലിൽ വെള്ളവും ചേർത്ത് കുറുകി കൊടുത്താൽ ദഹനക്കേട്,  രുചിക്കുറവ്, വയറുകടി, വയറിളക്കം, അതിസാരം എന്നിവ സുഖപ്പെടും.

ഇതിന്റെ കിഴങ്ങ് കഴിക്കുന്നതും, അരച്ച് സ്തനങ്ങളിൽങ്ങളിൽ പുരട്ടുന്നതും മുലപ്പാൽ വർദ്ധിക്കുന്നതിന് സഹായകമാകും. മുത്തങ്ങ മോരിൽ അരച്ചു കുഴമ്പാക്കി പുരട്ടിയാൽ കഴുത്തിൽ ഉണ്ടാകുന്ന കുരുക്കൾ ശമിക്കുന്നതാണ്. ഇത്രയേറെ ഔഷധഗുണങ്ങളുള്ള മുത്തങ്ങയുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

എല്ലാ രോഗത്തിനും ഉള്ള ഒറ്റമൂലി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like