എല്ലാ രോഗത്തിനും ഉള്ള ഒറ്റമൂലി - പനിക്കൂർക്ക
- Posted on September 09, 2021
- Ayurveda
- By Deepa Shaji Pulpally
- 1243 Views
മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചിരുന്ന ഈ സസ്യത്തിന്റെ ഇല ലവ് ചിന്നത്തിന്റെ ആകൃതിയാണ് കാണപ്പെടുന്നത്
പണ്ട് കാലം മുതൽ തറവാട് വീടുകളുടെ മുറ്റം അലങ്കരിച്ചിരുന്ന സസ്യം ആയിരുന്നു പനികൂർക്ക. അന്ന് കുട്ടികൾക്ക് അമൃതസഞ്ജീവനി പോലെ എല്ലാ രോഗത്തിനും ഉള്ള ഒറ്റമൂലി ആയിരുന്നു ഇത്. പനിക്കും, ജലദോഷത്തിനും, കഫക്കെട്ടിനും, ചുമയ്ക്കും, നീർക്കെട്ടിനും, വയറുവേദനക്കും, ഗ്രഹണി രോഗത്തിനും, ദഹനത്തിനും പ്രതിവിധിയായി ഉപയോഗിച്ചിരുന്നു.
പനിക്കൂർക്ക പ്ലാനെറ്റേ സാമ്രാജ്യത്തിലെ പ്ലെക്ട്രാന്തസ് ജനുസ്സിൽപ്പെട്ട ലാമിയേസിയേ കുടുംബത്തിലുള്ളതാണ്. കേളിയസ് അരോമാറ്റിക്സ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചിരുന്ന ഈ സസ്യത്തിന്റെ ഇല ലവ് ചിന്നത്തിന്റെ ആകൃതിയാണ് കാണപ്പെടുന്നത്. വീടിന്റെയും, കുട്ടികളുടെയും മിത്രമായ പനികൂർക്കയുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഓർമ്മശക്തിക്കും സ്വരമാധുര്യത്തിനും ഔഷധഗുണങ്ങളേറെയുള്ള വയമ്പ്