ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്; വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി.

കൊച്ചി: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന് സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.


തട്ടിപ്പിന്റെ രീതി ഇങ്ങനെ: ഗൂഗിളിൽ ആശുപത്രിയുടെ ഫോൺ നമ്പർ തിരയുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇവർ നൽകുന്ന വ്യാജ നമ്പറിൽ ബന്ധപ്പെടുമ്പോൾ, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിനായി ഒരു ലിങ്കും അയച്ചുനൽകും.


ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം, ബുക്കിംഗ് ഉറപ്പിക്കുന്നതിനായി അഞ്ച് രൂപ പോലുള്ള ചെറിയ തുക അടയ്ക്കാൻ പറയും. ഈ പണമിടപാട് നടത്തുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുകയോ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുകയോ ചെയ്താണ് തട്ടിപ്പുസംഘം അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കുന്നത്. ഓൺലൈൻ സേവനങ്ങളുടെ സൗകര്യം മുതലെടുക്കുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Author
Citizen Journalist

Goutham prakash

No description...

You May Also Like