സഞ്ജു കളിച്ചേക്കും! അരങ്ങേറ്റ അവസരത്തിനൊരുങ്ങി യുവ താരങ്ങൾ

വാം അപ്പ്‌ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജുവിന് പരിക്കിനെ തുടർന്നായിരുന്നു ആദ്യമത്സരങ്ങളിൽ അവസരം ലഭിക്കാതെ പോയിരുന്നത്

ഇന്ത്യ ശ്രീലങ്ക അവസാന ഏകാദിന പരമ്പര ഇന്ന്. പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്നത്തെ മത്സരത്തിൽ യുവ താരങ്ങൾക്ക് അവസരം കൊടുത്തേക്കാം. മനീഷ് പാണ്ഡേയുടെ മോശം പ്രകടനം സഞ്ജുവിന് സാധ്യത കൂട്ടുന്നുണ്ട്. വാം അപ്പ്‌ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജുവിന് പരിക്കിനെ തുടർന്നായിരുന്നു ആദ്യമത്സരങ്ങളിൽ അവസരം ലഭിക്കാതെ പോയിരുന്നത്.

വരുൺ ചക്രവർത്തിയും ഇന്ന് അരങ്ങേറ്റം കുറിക്കാൻ സാധ്യത. മികച്ച ഫോം തുടർന്നിരുന്ന വരുണിന്റെ വില്ലൻ പരിക്ക് തന്നെ ആയിരുന്നു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത  കുൽദിപ് യദാവിന് പകരം വരുൺ ചക്രവർത്തിയെ അല്ലതെ മറ്റൊരു ഓപ്ഷൻ മാനേജ്മെന്റിന് എടുക്കാൻ സാധിച്ചേക്കില്ല.

ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ അവസാന മത്സരം വാം അപ്പ്‌ മത്സരം എന്നാ രീതിയിൽ കളിക്കാം. മറ്റ് യുവതാരങ്ങൾ ടി -20 മത്സരങ്ങളിൽ അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.

ആദ്യ രണ്ടിൽ ആർച്ചറില്ല സ്റ്റോക്ക്സ് മടങ്ങിയെത്തി

Author
Citizen journalist

Abhinand Babu

No description...

You May Also Like