നാളെ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ് സി യും നേർക്ക് നേർ

മൂന്ന് മത്സരത്തിന്റെ വിലക്ക് കഴിഞ്ഞ് പ്രബീർ ദാസ് വരും, മറ്റൊരു വിദേശ താരം മിലോസ് ഡ്രിൻസ് ഇച്ചും തിരികെ വരും

നാളെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി ഹോം ഗ്രൗഡിൽ ഹൈദരാബാദ്  എഫ്.സി യെ നേരിടും. ഇന്ത്യൻ ടീമിന്റെ ലോകകപ്പ് യോഗ്യത മൽസരത്തിന് ശേഷം, ഇന്ത്യൻ ക്ലബ് ഫുട്ബോൾ വീണ്ടും തുടങ്ങുന്നു.

നാളെ കൊച്ചിയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ  ബ്ലാസ്റ്റേഴ്സിന്റെ ഏതിരാളികൾ ഹൈദരാബാദ് ആണ്. ISL ലീഗിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്‌. ഗോവൻ FC യാണ് ഒന്നാമത്.ബ്ലാസ്റ്റേഴ്സിനു തൊട്ടു താഴെ, കൽക്കത്താ വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജൈൻസും, മുബൈയും ഉണ്ട്. പോയിന്റ് നിലയിൽ ഹൈദരബാദ് അത്ര നല്ല നിലയിൽ അല്ല. ഏറ്റവും അവസാന സ്ഥാനക്കാരായ പഞ്ചാബ് FC തൊട്ട് മുന്നിൽ മാത്രം.

കേരള ബ്ലാസ്റ്റേഴ്സിൽ  നാളെ ആരെയൊക്കെ ആദ്യ ഇലവനിൽ ഇറക്കും എന്ന സംശയത്തിലാണ് കോച്ച് വുക്നോമിവിച്ച്. പ്രതിരോധത്തിൽ, കേരളത്തിന്റെ ഏറെ വിശ്വസ്ത ക്രോയേഷ്യൻ താരം മാർകോലെസ് കോവിച്ച്  നാളെ കളിക്കാനാണ് സാധ്യത .

മൂന്ന് മത്സരത്തിന്റെ വിലക്ക് കഴിഞ്ഞ് പ്രബീർ ദാസ് വരും, മറ്റൊരു വിദേശ താരം മിലോസ് ഡ്രിൻസ് ഇച്ചും തിരികെ വരും. ഇതിൽ ഒരു വിദേശ താരത്തെ മാത്രമെ കോച്ചിന് ഉൾപ്പെടുത്താനാകൂ. ബ്ലാസ്റ്റേഴ്സ് ടീം  നല്ല സെറ്റായ സ്ഥിതിക്ക്  ഹൈദരബാദിന് എതിരെ ടീം മികച്ച മത്സരം കാഴ്ച വയ്ക്കും എന്ന് ആരാധകർക്ക് ശുഭപ്രതീക്ഷയാണ്.




-

Author
Journalist

Dency Dominic

No description...

You May Also Like