ഇന്ത്യയോ, ഭാരതമോ?
- Posted on September 06, 2023
- News
- By Dency Dominic
- 60 Views
'ഇന്ത്യ' എന്ന വാക്കിന് പകരം 'ഭാരത്' എന്ന വാക്കാകുമോ എന്ന അഭ്യൂഹമാണ് സാമൂഹ്യ മാധ്യമങ്ങളിൽ
ഇങ്ങനെ ഛായ മാറ്റി, മാറ്റി ഇനി ആളെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാകുമോ? കേട്ടില്ലേ, 'ഇന്ത്യ' എന്ന വാക്കിന് പകരം 'ഭാരത്' എന്ന വാക്കാകുമോ എന്ന അഭ്യൂഹമാണ് സാമൂഹ്യ മാധ്യമങ്ങളിൽ. ജി 20 യിൽ രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണകത്തിലാണ് ആദ്യമായി 'ഇന്ത്യ' ഇരിക്കേണ്ടിടത്ത് 'ഭാരത്' കയറിയിരുന്നത്. സംഭവം പ്രതിപക്ഷ പാർട്ടികളോ, സംസ്ഥാനങ്ങളോ അറിഞ്ഞിരുന്നില്ല. സത്യത്തിൽ തങ്ങളെ പേടിച്ചാണ് പെട്ടെന്നുള്ള ഈ മാറ്റം എന്ന് പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യും ആരോപിച്ചു.
ആകെ പുകിലായാപ്പോൾ ശേ, നിങ്ങളെയറിക്കാതെ ഞങ്ങളങ്ങനെയൊക്കെ ചെയ്യുമോ, ഇന്ത്യയും ഭാരതവും ഒന്നല്ലേ എന്നൊക്കെ കേന്ദ്ര മന്ത്രി അനുരാഗ് ഥാക്കുർ ചോദിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകളിലും 'ഭാരത്' തലപൊക്കിയിട്ടുണ്ട്. അല്ലെങ്കിലും ഇങ്ങനെ അർദ്ധരാത്രിയിലെ ചില സർപ്രൈസുകൾ നമ്മൾ ഇന്ത്യക്കാർക്ക്, ക്ഷമിക്കണം ഭാരതീയർക്ക് കുറച്ചു വര്ഷങ്ങളായി ശീലമാണല്ലോ. നാട്ടിൽ മാറ്റാൻ വേറെ എന്തൊക്കെ ഉണ്ട് ?