കുട്ടികൾക്കായ് ഒരു ചിത്രം, ''ത തവളയുടെ ത'' ആദ്യ ഇവന്റ് വീർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ.
- Posted on January 27, 2026
- News
- By Goutham prakash
- 30 Views
അനു മോൾ, സെന്തിൽ കൃഷ്ണ, ശ്രീ പദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിന്റെ ആദ്യ ഇവൻ്റ് വീർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ വെച്ച് നടന്നു.
പ്രശസ്ത ചലച്ചിത്ര താരം അനുമോൾ, വീർ മഹീന്ദ്ര സി ഒ വൈശാഘഖ് മനോജ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ആനന്ദ് റോഷൻ, ഗൗതമി നായർ,
അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി,
ജൻസൺ ആലപ്പാട്ട്, സ്മിത അമ്പു,
വാസുദേവ് പട്ടറോട്ടം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ബിഗ് സ്റ്റോറി മോഷൻ പിക്ചേർസ്,ഫോട്ടീൻ ഇലവൻ സിനിമാസ് എന്നിവയുടെ ബാനറിൽ താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം റോഷിത് ലാൽ ജോൺ പോൾ എന്നിവർ ചേർന്ന് നിർമിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗ്ഗീസ്, ഛായാാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ വരികൾക്ക് നിഖിൽ രാജൻ മേലേയില സംഗീതം പകരുന്നു .
ചിത്രസംയോജനം- ജിത്ത് ജോഷി,വിഷ്ണു നാരായണൻ,
ആർട്ട്-അനീസ് നാടോടി, സൗണ്ട് ഡിസൈൻ-സവിത നമ്പ്രത്ത്,കോസ്റ്റ്യൂംസ്- നിസാർ റഹ്‌മത്ത്, മേക്കപ്പ്-സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സ്റ്റിൽസ്-ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ-ഗ്രാഷ്, കളറിസ്റ്റ്-നികേഷ് രമേഷ്,വിഎഫ്എക്സ്-കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്-സനൽ പി കെ.
തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ഒരു ഫാമിലി എന്റർടൈനർ ചിത്രമാണ് ''ത തവളയുടെ ത''.
കാസർകോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഫെബ്രുവരി പതിനാലിന് പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
