ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

  • Posted on April 25, 2023
  • News
  • By Fazna
  • 156 Views

കൊച്ചിഓസ്ട്രേലിയക്കെതിരെ ജൂൺ 7ന് ഓവലിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്  മത്സരത്തിനുള്ള ഇന്ത്യയുടെ 15 അംഗ ടീം പ്രഖ്യാപിച്ചു.  ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ അജിൻക്യ രഹാനയെ ടീമിൽ ഉൾപ്പെടുത്തി. 2021-22 ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ സമാപനത്തിൽ കുറഞ്ഞ സ്‌കോറുകൾ കാരണം രഹാനെ ബെഞ്ചിലായി. ഐപിഎൽ 2023 ലെ മികച്ച പ്രകടനവും പ്രധാന കളിക്കാർക്കുള്ള പരിക്കും രഹാനെ ഫൈനലിലേക്കുള്ള ടീമിൽ ഉൾപെടുത്താൻ കാരണമായി.   രഞ്ജി ട്രോഫി 2022-23 സീസണിൽ രഹാനെ മുംബൈ ടീമിനെ നയിച്ചു.  രണ്ട സെഞ്ച്വറി ഉൾപ്പെടെ 57.63 ശരാശരിയിൽ 634 റൺസ് നേടിയെങ്കിലും രഹാനെയുടെ ടീമിന് ഗ്രൂപ്പ് റൌണ്ട് കടക്കാൻ കഴിഞ്ഞില്ല.  ഐപിഎൽ 2023ൽ ചെന്നൈ സൂപ്പർ കിങ്സിനായി 4 മത്സരങ്ങളിൽ രണ്ട് ഹാഫ്സെഞ്ച്വറി അടക്കം 200 റൺസ് സ്കോർ ചെയ്തു.  ശ്രേയസ്സ് അയ്യരുടെ പരിക്കുമൂലമുള്ള അഭാവം മധ്യനിരയെ രഹാനെക്കു നൽകുന്നു. ഇന്ത്യ ഓർഡർ പുനഃക്രമീകരിക്കുകയാണെങ്കിൽ, ഓസ്‌ട്രേലിയക്ക് എതിരായ അവസാന രണ്ട് ടെസ്റ്റുകളും വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെട്ട കെ എൽ രാഹുലിന് ഒരു ബാക്കപ്പ് ഓപ്ഷനാണ്. ബോർഡർ- ഗവാസ്‌കർ സീരീസിൽ തന്റെ കന്നി ടെസ്റ്റ് മത്സരം കളിച്ച സൂര്യകുമാർ യാദവിന്‌ ഫൈനൽ നഷ്ടമാകും. ഇഷൻ കിഷനും ഫൈനൽ ലിസ്റ്റിൽ ഇടമില്ല.  ടീമിലെ നാലാമത്തെ സ്പിന്നർ ആയ കുൽദീപ് യാദവിന്‌ പകരം ബൗളിംഗ് ഓൾറൗണ്ടർ ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തി.   ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമി,  മുഹമ്മദ് സിറാജ്,  ഉമേഷ് യാദവ്,  ജയദേവ് ഉനദ്കട്ട് എന്നിവരാണ് പ്രധാന ഫാസ്റ്റ് ബൗളർമാർ.  രവീന്ദ്ര ജഡേജ,  രവിചന്ദ്ര അശ്വിൻ,  അക്‌സർ പട്ടേൽ എന്നിവരാണ് ക്യാപ്റ്റൻ രോഹിത് ശർമയ്ക് ലഭ്യമായ മൂന്നു സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാർ.


സ്പോർട്ട്സ്

ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like