പടക്കം പൊട്ടിക്കുന്നതിൽ സർക്കാർ നിയന്ത്രണമെന്ന് വ്യാജവാർത്തകൾ.

തിരുവനന്തപുരം : ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നതിനെതിരെ സിംഗിൾ ബെഞ്ച് ഉത്തരവിറക്കി. എന്നാൽ പ്രതിസ്ഥാനത്ത് ആയതോ കേരള സർക്കാരും!. കൊച്ചി മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസിയായ കെ ബി ബിനോജ് നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചാണ് ഈ ഉത്തരവിറക്കിയത്. എന്നാൽ ചില മാധ്യമങ്ങളിൽ ഈ വാർത്ത വന്നപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിലായി സർക്കാർ ഉത്തരവിട്ടു എന്നായി വാർത്തകൾ. "ഒരു ഉന്ത്‌, ഒരു തള്ള്". വാർത്തകൾ എത്രത്തോളവും, ഏതൊക്കെ രീതിയിലും വളച്ചൊടിക്കാം എന്നതിന്റെ ചെറിയൊരു ഉദാഹരണമാണിത്. യഥാർത്ഥത്തിൽ സിംഗിൾ ബെഞ്ച് ഉത്തരത്തിനെതിരെ, സർക്കാർ,  ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുകകയാണ്.  സിംഗിൾ ബെഞ്ച് ഉത്തരവിലുള്ള 'അസമയം' എന്ന വാക്കിൽ അവ്യക്തതയുണ്ടെന്നും, പണ്ടുമുതലേ വെടിക്കെട്ട് കേരളത്തിലെ മതപരമായ ആഘോഷങ്ങളുടെ ഭാഗമാണെന്നും ഇളവുകളോടെ സുപ്രീംകോടതി ഇത് അനുവദിച്ചിട്ടുള്ളതാണെന്നും അപ്പീൽ ചൂണ്ടിക്കാട്ടുന്നു. മിന്നുന്നതെല്ലാം പണ്ടേ പൊന്നല്ലല്ലോ!

സ്വന്തം ലേഖിക.

Author
No Image
Journalist

Dency Dominic

No description...

You May Also Like