ആദ്യ രണ്ടിൽ ആർച്ചറില്ല സ്റ്റോക്ക്സ് മടങ്ങിയെത്തി; ഇന്ത്യക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
- Posted on July 22, 2021
- Sports
- By Abhinand Babu
- 254 Views
എക്കാലത്തെയും മികച്ച ബൗളർമാരായ ജെയിംസ് അൻഡേഴ്സണും സ്റ്റുവേർഡ് ബോർഡും ടീമിലുണ്ട്

ഇന്ത്യക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിലേക്ക് ബെൻ സ്റ്റോക്ക്സ് മടങ്ങിയെത്തി എന്നാൽ ഇംഗ്ലണ്ടിന്റെ മെയിൻ പേസ് ബൗളർ ജോഫ്ര ആർച്ചറിനെ ടീം പരിഗണിച്ചില്ല. പരിക്കിനെ തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ആർച്ചർ.
അവസാന 3 മത്സരങ്ങളിൽ ചിലപ്പോൾ ആർച്ചറെ പരിഗണിച്ചേക്കും എന്ന് ഇംഗ്ലണ്ട് ടീം അറിയിച്ചു. വിശ്രമത്തിന് ശേഷം ജോസ് ബട്ടലറും ഇടം നേടി. എക്കാലത്തെയും മികച്ച ബൗളർമാരായ ജെയിംസ് അൻഡേഴ്സണും സ്റ്റുവേർഡ് ബോർഡും ടീമിലുണ്ട്.
ജോ റൂട്ട് (C), ജോണീ ബെയർസ്റ്റോ, ജെയിംസ് അൻഡേഴ്സൺ, ടോം ബെസ്, സ്റ്റുവർട്ട് ബ്രോഡ്, റോറി ബോൺസ്, ജോസ് ബട്ലർ, സാക്ക് ക്രോളി, സാം കരൻ, ഹസിബ് ഹമിദ്, ഡാൻ ലോറൻസ്, ജാക്ക് റിച്ച്, ഒല്ലി പോപ്പ് , ഒല്ലി റോബിൻസൺ, ഡോ സിംബ്ലി, ബെൻ സ്റ്റോക്ക്സ്, മാർക്ക് വുഡ് എന്നിവരാണ് ഇംഗ്ലണ്ട് ടീമിലുള്ളത്.