രാജ്യത്ത് സ്ഥിരീകരിച്ചത് പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 എംപോക്‌സ് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

എംപോക്‌സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച രോഗിയുടേത് യാത്രാ സംബന്ധമായ അണുബാധയെന്ന് സ്ഥിരീകരണം പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 ന്റെ എംപോക്‌സ് വൈറസ് നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ ഭാഗമല്ല


രോഗിയുടെ നില തൃപ്തികരം; പൊതുജനങ്ങള്‍ക്ക് നിലവില്‍ അപകടസാധ്യതയില്ല



എംപോക്‌സ്(മങ്കിപോക്‌സ്) രോഗലക്ഷണങ്ങളെന്ന് സംശയിച്ച രോഗിക്കുള്ളത് യാത്രാ സംബന്ധമായ അണുബാധയാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലബോറട്ടറി പരിശോധനയില്‍ പശ്ചിമാഫ്രിക്കന്‍ ക്ലേഡ് 2 ന്റെ Mpox വൈറസിന്റെ സാന്നിധ്യമാണ് രോഗിയില്‍ സ്ഥിരീകരിച്ചത്. ഈ കേസ് 2022 ജൂലൈ മുതല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമായ ഒരു ഒറ്റപ്പെട്ട കേസാണ്, കൂടാതെ ഇത് mpox-ന്റെ ക്‌ളാഡ് 1നെ സംബന്ധിച്ച നിലവിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയുടെ (WHO റിപ്പോര്‍ട്ട് ചെയ്തത്) ഭാഗമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


നിലവില്‍ MPox വ്യാപനം അനുഭവിക്കുന്ന ഒരു രാജ്യത്ത് നിന്ന് അടുത്തിടെ യാത്ര ചെയ്തു വന്ന യുവാവ് നിലവില്‍ ഒരു നിയുക്ത ത്രിതീയ പരിചരണ ഐസൊലേഷന്‍ സൗകര്യത്തില്‍ ചികിത്സയിലാണ്. രോഗിയുടെ നില തൃപ്തികരമാണ്. മറ്റ് രോഗലക്ഷണങ്ങളോ അനുബന്ധ അസുഖങ്ങളോ ഇല്ല.


നേരത്തെ അപകടസാധ്യത വിലയിരുത്തല്‍ നടത്തിയ കേസ് എന്നതിനാല്‍ വ്യവസ്ഥാപിത പ്രോട്ടോക്കോളുകള്‍ അനുസരിച്ച് രോഗിയെ കൈകാര്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം സാഹചര്യം ഭദ്രമാണെന്ന് ഉറപ്പാക്കാന്‍ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗും നിരീക്ഷണവും ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ നടപടികള്‍ ഇപ്പോഴും സജീവമാണ്.  പൊതുജനങ്ങള്‍ക്ക് വ്യാപകമായ രീതിയിലുള്ള അപകടസാധ്യതയൊന്നും  ഉണ്ടാകുന്നതായി നിലവില്‍ സൂചനയില്ല.




                                                                                                                                             

Author

Varsha Giri

No description...

You May Also Like