വയനാട് ദുരന്തബാധിത മേഖലകൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സന്ദർശിക്കും
- Posted on August 27, 2024
- News
- By Varsha Giri
- 226 Views

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഓഗസ്റ്റ് 30, 31 തീയതികളിൽ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും. കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷിദ്, അംഗങ്ങളായ എ.സൈഫുദ്ദീൻ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശക സംഘത്തിലുണ്ടാകും.
ഓഗസ്റ്റ് 30 രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ സിറ്റിങും തുടർന്ന് വിവിധ സംഘടനാ ഭാരവാഹികളും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും നടക്കും. ഓഗസ്റ്റ് 31 രാവിലെ 10ന് കമ്മിഷൻ ചെയർമാനും സംഘവും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.