ഇന്നുമുതൽ ഈ മാറ്റങ്ങൾ ആധാർ അപ്ഡേഷൻ ഫീസ് കൂടും

സി.ഡി. സുനീഷ്


ആധാർ അപ്ഡേഷൻ ഫീസ് കൂടും


ആധാർ സേവനങ്ങൾക്കുള്ള ഫീസ് ഇന്നുമുതൽ വർധിക്കും. ഡെമോഗ്രാഫിക് അപ്ഡേറ്റിന് 6-7 രൂപയും ബയോമെട്രിക് അപ്ഡേറ്റിന് 15-17 രൂപയുമാണ് കൂട്ടിയത്. നിലവിൽ സൗജന്യമായ ബയോമെട്രിക് അപ്ഡേഷൻ ഫീസ് ഒഴിവാക്കി. 

ഇനിയും ചിലവ് വർധിക്കും 

നിലവിലുണ്ടായിരുന്ന ഫീസ് 7-15 വർധിപ്പിച്ച് 17 രൂപയാക്കി. 

* പേര്, ജനനത്തീയതി, ജെൻഡർ, വിലാസം എന്നിവയ്ക്ക് 100 രൂപ. 

* ബയോമെട്രിക് അപ്ഡേറ്റിന് 100 രൂപ. 

* പേര്, ജനനത്തീയതി, ജെൻഡർ, വിലാസം, മൊബൈൽ നമ്പർ അപ്ഡേറ്റ്: 50 രൂപ, 75 രൂപ. 

* ബയോമെട്രിക് അപ്ഡേറ്റ് (പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി): 50 രൂപ, 75 രൂപ. 

* ബയോമെട്രിക് അപ്ഡേറ്റ് (പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്റിറ്റി, മൊബൈൽ നമ്പർ): 25 രൂപ, 75 രൂപ. 

* ബയോമെട്രിക് അപ്ഡേറ്റിനുള്ള അഡ്രസ് പ്രൂഫ്, ഐഡി പ്രൂഫ്: 50 രൂപ, 40 രൂപ. 


സ്ഥിരപലിശനിരക്കിനുള്ള ഓപ്ഷൻ നിർബന്ധമല്ല.


വ്യക്തിഗത വായ്പകളുടെ പലിശ പുനഃക്രമീകരിക്കുമ്പോൾ ഫ്ലോട്ടിങ് നിരക്കിൽ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് (ഫിക്സഡ് റേറ്റ്) മാറാൻ ഉപയോക്താക്കൾക്ക് അവസരം നൽകണമോയെന്ന് ഇനി ധനകാര്യസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. റിസർവ് ബാങ്ക് ഇതുസംബന്ധിച്ച വ്യവസ്ഥ ഭേദഗതി ചെയ്തു. ഇന്നുമുതൽ പ്രാബല്യത്തിലായി. ഇതുവരെ നിർബന്ധമായും ധനകാര്യസ്ഥാപനങ്ങൾ ഈ ഓപ്ഷൻ നൽകണമായിരുന്നു. ഇനി ആവശ്യമെന്ന് തോന്നിയാൽ മാത്രം നൽകിയാൽ മതി. വായ്പാ കാലാവധിക്കുള്ളിൽ എത്ര തവണ പലിശരീതി മാറാൻ ഉപഭോക്താവിനെ അനുവദിക്കണമെന്ന കാര്യത്തിൽ ധനകാര്യസ്ഥാപനങ്ങൾക്കുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്. 


പലിശ വേഗം കുറയാം


ഭവന, വാഹന വായ്പകളുടെയടക്കം പലിശയ്ക്കു പുറമേ ചാർജ് ചെയ്യുന്ന പ്രവർത്തനച്ചെലവ് അടക്കമുള്ളവ (സ്പ്രെഡ്) 3 വർഷത്തിൽ ഒരിക്കൽ മാത്രമേ മാറ്റാൻ ധനകാര്യസ്ഥാപനങ്ങൾക്ക് ഇതുവരെ അനുവാദമുണ്ടായിരുന്നുള്ളൂ. ഇന്നുമുതൽ ഉപയോക്താവിന് പ്രയോജനകരമെന്ന് ബോധ്യപ്പെട്ടാൽ ധനകാര്യസ്ഥാപനങ്ങൾക്ക് 3 വർഷമാകുന്നതിനു മുൻപു തന്നെ ഇവ കുറയ്ക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. അങ്ങനെ ചെയ്താൽ വായ്പയുടെ പലിശ നേരത്തെ തന്നെ കുറയുമെന്നതാണ് മെച്ചം. ക്രെഡിറ്റ് റിസ്ക് പ്രീമിയം ഒഴികെയുള്ള മറ്റ് സ്പ്രെഡ് ഘടകങ്ങൾ മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രമേ മാറ്റാൻ ഇതുവരെ അനുവാദമുണ്ടായിരുന്നുള്ളൂ. 


ജനറൽ റിസർവേഷൻ ടിക്കറ്റിന് ആധാർ

ജനറൽ റിസർവേഷൻ


 ബുക്കിങ് ആരംഭിച്ച് ആദ്യ 15 മിനിറ്റിൽ ഐആർസിടിസി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ട്രെയിൻ ടിക്കറ്റ് എടുക്കാൻ ഇന്നുമുതൽ ആധാർ നിർബന്ധം. രാവിലെ 8 മുതൽ 8.15 വരെയാണ് നിയന്ത്രണം. ഏജന്റുമാർക്ക് 30 മിനിറ്റിനു ശേഷമേ ടിക്കറ്റ് ബുക്കിങ്ങിന് അനുമതിയുള്ളൂ. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്ന് ആധാറില്ലാതെയും ജനറൽ ടിക്കറ്റ് എടുക്കാം. 

റജിസ്റ്റേഡ് പോസ്റ്റ് സ്പീഡ് പോസ്റ്റിൽ ലയിക്കും.



റജിസ്റ്റേഡ് പോസ്റ്റ് സേവനം ഇന്നുമുതൽ സ്പീഡ് പോസ്റ്റുമായി ലയിക്കും.


 സാധാരണ സ്പീഡ് പോസ്റ്റ് എങ്കിൽ നിശ്ചിത വിലാസത്തിലായിരിക്കും ഡെലിവറി. നിശ്ചിത വ്യക്തി തന്നെ കൈപ്പറ്റണമെന്നുണ്ടെങ്കിൽ സ്പീഡ് പോസ്റ്റ് ചാർജിനു പുറമേ 5 രൂപയും ജിഎസ്ടിയും അധികം നൽകണം. അങ്ങനെയുള്ള പോസ്റ്റുകൾക്ക് റജിസ്റ്റേഡ് പോസ്റ്റ് എന്ന് രേഖപ്പെടുത്തണം. പാഴ്സൽ ലഭിക്കുന്ന വ്യക്തി ഒപ്പിട്ടാലേ അന്ന് ഡെലിവറി ചെയ്തെന്ന് പരിഗണിക്കൂ. 

അയാൾക്ക് മാത്രം ഡെലിവറി നൽകൂ 

റജിസ്റ്റേഡ് പോസ്റ്റിൽ ലഭിക്കുന്ന സേവനം സ്പീഡ് പോസ്റ്റിൽ ലഭിക്കാനാണ് ഈ മാറ്റം. ഗുണഭോക്താവിനെ തിരിച്ചറിഞ്ഞ് അയാൾക്ക് മാത്രം ഡെലിവറി നൽകുന്ന രീതിയാണിത്. കേടുകൾ ഉണ്ടാവാതെയും പോസ്റ്റുകൾ അയയ്ക്കാമെന്നതാണ് ഇതിന്റെ മെച്ചം. 


ചെക്ക് മതിയോയെന്ന് അറിയാൻ ഇന്നുമുതൽ പുതിയ സംവിധാനം.


ചെക്ക് മാറിയെടുക്കാം അതിവേഗം.

ബാങ്കിൽ നിന്ന് ചെക്ക് മാറിയെടുക്കുന്ന നടപടി വേഗത്തിലാക്കാനുള്ള പുതിയ സംവിധാനം. ഒക്ടോബർ 4 മുതൽ രണ്ടു ഘട്ടമായി റിസർവ് ബാങ്ക് നടപ്പാക്കും. ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട എന്നതാണു മെച്ചം. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് നിലവിലെ രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സി.ടി.എസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതുവഴി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ലഭിക്കും. 


 

ഇ-അറൈവൽ സംവിധാനം



ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് ഓൺലൈനായി ഇ-അറൈവൽ കാർഡ് എടുക്കാൻ ഇന്നുമുതൽ സൗകര്യം. കോവിഡ് പശ്ചാത്തലത്തിൽ നടപ്പാക്കിയ സംവിധാനം ഇന്നുമുതൽ പൂർണമായി ഇല്ലാതാക്കി. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനും ഇത് സഹായകമാകും. ഇ-അറൈവൽ കാർഡ് എടുക്കുന്നതിനുള്ള സമയം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് വരെയാണ്. യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വരെയും എടുക്കാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like