“കടുവയെ പേടിച്ച് ഉറങ്ങുന്ന വയനാട്; ‘കുരുതി’ Shortfilm പറയുന്നത് ഞെട്ടിക്കുന്നൊരു സത്യം”
- Posted on August 19, 2026
- Shortfilms
- By enmalayalam
- 267 Views
വയനാട്: രാത്രി വാതിൽ തുറക്കുമ്പോൾ ഒരു ഭയം… പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മറ്റൊരു ഭയം… കാട്ടിനോട് ചേർന്ന് ജീവിക്കുന്ന വയനാട്ടിലെ മനുഷ്യരുടെ ജീവിതത്തിൽ കടുവാ ഭീതി ഇന്ന് വെറും വാർത്തയല്ല. കൃഷിയിടത്തിലേക്കും വീടിന്റെ പരിസരത്തേക്കും കന്നുകാലികളുടെ അടുത്തേക്കും കടുവ എത്തുമ്പോൾ, ഒരു കുടുംബത്തിന്റെ സമാധാനമാണ് തകരുന്നത്. മനുഷ്യനും വന്യജീവിയും തമ്മിലുള്ള സംഘർഷം തുടർച്ചയായി ചർച്ചയാകുന്ന ഈ സാഹചര്യത്തിലാണ് ‘കുരുതി’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നത്.
മനുഷ്യനും കാടും തമ്മിലുള്ള സംഘർഷത്തെ വൈകാരികമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്രീജിത്ത്, പാർവതി, നില രാജേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗൗതം കൃഷ്ണയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവയെ മാത്രം ‘വില്ലനായി’ കാണാതെ, അതിന്റെ പിന്നിലെ മനുഷ്യന്റെ ഭയം, നഷ്ടം, നിസ്സഹായത എന്നിവയിലേക്ക് കൂടി പ്രേക്ഷകന്റെ ശ്രദ്ധ തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
“കടുവ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങിയതാണോ… അതോ മനുഷ്യൻ കാട്ടിന്റെ അതിരുകളിലേക്ക് എത്തിയതാണോ?” — ‘കുരുതി’ കാണുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യം ഇതാണ്. വയനാട്ടിലെ വന്യജീവി സംഘർഷം ഓരോ ദിവസവും പുതിയ വാർത്തയാകുമ്പോൾ, ആ വാർത്തയ്ക്ക് പിന്നിലെ മനുഷ്യരുടെ ജീവിതം കൂടി കാണേണ്ട സമയമാണിത്. ഒരു ഷോർട്ട് ഫിലിം… പക്ഷേ ചോദിക്കുന്നത് ഒരു നാടിന്റെ വലിയ ചോദ്യമാണ്.
‘കുരുതി’ — കാണുക. ചിന്തിക്കുക. പങ്കുവയ്ക്കുക.
