,ഹണ്ട്,, മറ്റൊരു ചിത്രം കൂടി ഒ.ടി.ടി.യിലേക്ക് .

സി.ഡി. സുനീഷ്.





മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'ഹണ്ട്' എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെ ചിത്രം എത്തുമെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇപ്പോഴിതാ സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 23 ന് ചിത്രം പ്രദര്‍ശനം ആരംഭിക്കും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലര്‍ ആണിത്. അതിഥി രവി, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാര്‍, ബിജു പപ്പന്‍, കോട്ടയം നസീര്‍, ജി സുരേഷ് കുമാര്‍, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായര്‍, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖില്‍ ആനന്ദ്, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, ഹരിനരായണന്‍, സംഗീതം കൈലാസ് മേനോന്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like