ലൂസിസഫർ ബിഗ് സ്ക്രീനിലേക്ക്.

 'ലൂസിഫര്‍' വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വരുന്നു. സിനിമയുടെ ഓവര്‍സെസ് വിതരണാവകാശം സ്വന്തമാക്കിയ ഫാര്‍സ് ഫിലിംസ് ആണ് റീ റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 20 നാണ് ലൂസിഫര്‍ റീ റിലീസിനെത്തുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്റെയുള്‍പ്പെടെയുള്ള പല നടന്‍മാരുടെയും ഡയലോഗുകള്‍ പോലും പലര്‍ക്കും കാണാപാഠമാണ്. ഇന്നലെ എംപുരാനിലെ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ഖുറേഷി അബ്രാമിന്റെ ലോകമാണ് എംപുരാനില്‍ കൂടുതല്‍ പരിചയപ്പെടാന്‍ പോകുന്നത്. ഖുറേഷി എങ്ങനെ തന്റെ ലോകത്തിലെ പ്രശ്നങ്ങളും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ് ഈ സിനിമ. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത്, പൃഥ്വിരാജ്, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, അഭിമന്യു സിങ്, ജെറോം ഫ്ലിന്‍ തുടങ്ങി പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എംപുരാന്‍ നിര്‍മിക്കുന്നത്. മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

Author
Citizen Journalist

Goutham Krishna

No description...

You May Also Like