കാക്ക പേടിയിൽ ഒരുഗ്രാമം

അക്രമത്തിൽ  പൊറുതിമുട്ടി  മലപ്പുറം  ഒലിങ്കര നിവാസികൾ


മലപ്പുറം പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ ബൈക്കിൽ യാത്രചെയ്യുകയല്ലെങ്കിലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. പൊലീസിനെ പേടിച്ചല്ല,പകരം കാക്കളെ പേടിച്ചാണ് ! ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ..ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും.

കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി. ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്.

തലശേരി ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു

Author
Journalist

Dency Dominic

No description...

You May Also Like