തലശേരിയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന നാല് പേർ കസ്റ്റഡിയിൽ

തലശേരി ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു

ലശേരിയിലെ സി പി ഐ എം പ്രവർത്തകന്റെ കൊലപാതകത്തിൽ നാല് പേർ കസ്റ്റഡിയിലായി. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നാല് പേർക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവർ ബിജെ പി -ആർഎസ് എസ് അനുഭാവികളാണ്. അതോടൊപ്പം

വിവാദ പ്രസംഗം നടത്തിയ ബിജെ പി കൗൺസിലർ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാൻ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേരുകയാണ്. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

തലശേരി ബിജെപി കൗൺസിലർ നടത്തിയ ഭീഷണിപ്രസംഗം പുറത്തുവന്നിരുന്നു. കൗൺസിലർ കെ.ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.

‘ കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സിപിഐഎം നേതാക്കൾക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ല’- എന്നായിരുന്നു ലിജേഷിൻറെ പ്രസംഗം.


Author
Sub-Editor

NAYANA VINEETH

No description...

You May Also Like