കാണിയായെത്തിയവൻ ഗോളിയായി

ആരെയും കിട്ടാത്ത സാഹചര്യത്തിലാണ് ഫർഹാൻ ആ ദൗത്യം ഏറ്റെടുത്തത്. 

മാളിയേക്കൽ ന്യൂക്ലാസ്സിക് ഫുട്ബോൾ ടുർണമെന്റിലാണ് കാളികാണാനെത്തിയ കുട്ടി ഗോളിയായി മാറിയത്. ഒൻപതാം ക്ലാസുകാരനായ ഫർഹാൻ കളികാണാൻ വേണ്ടിയാണ് കൂട്ടുകാരോടപ്പം ടിക്കറ്റ് എടുത്ത് ഗാലറിയിലെത്തിയതെങ്കിലും ഗോൾ കീപ്പർ ആവാനായിരുന്നു നിയോഗം. മത്സരം തുടങ്ങാനുള്ള സമയം കഴിഞ്ഞിട്ടും ഗോൾകീപ്പർ എത്തിയില്ല. ലക്ഷങ്ങൾ ചിലവിട്ട് കളിക്കാരെ എത്തിച്ച കാളിമുടങ്ങുന്നത് ടീമിന് മാത്രമല്ല ടുർണമെന്റ് കമ്മിറ്റിക്കും നാണക്കേടാണ്. 

മുതിർന്ന പലരെയും ഗോൾ വല കാക്കാൻ സമീപിച്ചെങ്കിലും ആരെയും കിട്ടാത്ത സാഹചര്യത്തിലാണ് ഫർഹാൻ ആ ദൗത്യം ഏറ്റെടുത്തത്. അഖിലേന്ത്യാടീമിൽ കളിക്കുന്നവരാണ് എതിർ ടീമിൽ ഉള്ളതെന്നറിഞ്ഞിട്ടും ഓരോ ഷോട്ടുകളും അപകടകരമാവും വിധമായിരിക്കുമെന്ന് കൂട്ടുകാർ മുന്നറിയിപ്പ് നല്കീട്ടും ഫർഹാൻ പിന്മാറാതെ തന്റെ തീരുമാനത്തിലുറച്ച് നിന്നു. കാളികാണാനെത്തിയ ഗോളിയെ കബളിപ്പിച്ചു ഗോൾ അടിക്കാമെന്നു ധരിച്ചവരുടെ എല്ലാം കണക്കുകൂട്ടലുകൾ തെറ്റിച്ച് ഫർഹാൻ കളിക്കളത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ചു.

ലോകം ഉറ്റുനോക്കി മൂന്നുപേർ

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like