ഒരു ജയം അകലെ ബാംഗ്ലൂരിന് പ്ലേഓഫ്
- Posted on May 19, 2023
- Sports News
- By Fazna
- 213 Views
ഇന്നലെ ഹൈദരാബാദിന് എതിരെയുള്ള 8 വിക്കറ്റ് ജയത്തോടു കൂടി ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ വർധിച്ചു. മെയ് 21 ന് ടേബിൾ ടോപ്പേഴ്‌സ് ആയ ഗുജറാത്തുമായുള്ള മത്സരം ജയിച്ചാൽ ബാംഗ്ലൂർ മറ്റു ടീമുകളെ പിന്തള്ളി പ്ലേ ഓഫ് യോഗ്യത നേടും. കൂടാതെ ഇന്ന് വൈകുന്നേരം നടക്കുന്ന പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിൽ പഞ്ചാബ് ജയിക്കുകയോ അല്ലെങ്കിൽ രാജസ്ഥാൻ നേരിയ വ്യത്യാസത്തിൽ വിജയിക്കുകയോ ചെയ്യുകയും മെയ് 21ന് നടക്കാനിരിക്കുന്ന മുംബൈയും ഹൈദെരാബാദും തമ്മിലുള്ള മത്സരത്തിൽ ഹൈദരാബാദ് വിജയിക്കുകയും ചെയ്താൽ ബാംഗ്ലൂരിന് വിജയിക്കാതെ തന്നെ പ്ലേ ഓഫ് യോഗ്യത നേടാം. 5 മത്സരങ്ങൾ മാത്രമാണ് പ്ലേ ഓഫിന് മുന്നോടിയായി ബാക്കിയുള്ളത്. 18 പോയിന്റുമായി ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. 15 പോയിന്റുമായി ചെന്നൈയും ലക്നൗവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്. എന്നാലും ഇരു ടീമുകൾക്കും പ്ലേ ഓഫ് യോഗ്യത നേടാൻ വരുന്ന മത്സരങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്.