ടോക്യോ ഒളിമ്പിക്സ്; മേരി കോമും മൻപ്രീതും പതാകയേന്തും
- Posted on July 22, 2021
- Sports
- By Amal Sebastian
- 266 Views
ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിന് പതാകവാഹകരായി 2 താരങ്ങളെ തെരഞ്ഞെടുക്കുന്നത്

ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകരായി മേരി കോമും മൻപ്രീത് സിംഗും മുൻ നിരയിൽ നയിക്കും. നാളെ നടക്കുന്ന മാർച്ച് പാസ്റ്റിൽ ഇവർക്ക് പിന്നിലായിട്ടാകും കായികതാരങ്ങളും ഒഫിഷ്യലുകളുമായി ഇന്ത്യൻ സംഘം അണിനിരക്കുക.
ഓഗസ്റ്റ് 8ന് നടക്കുന്ന സമാപനച്ചടങ്ങിൽ ഗുസ്തി താരം ബജ്‌രംഗ് പൂനിയ ഇന്ത്യൻ പതാകയേന്തും. ഒളിംപിക് ചരിത്രത്തിലാദ്യമായിട്ടാണ് ഉദ്ഘാടനച്ചടങ്ങിന് പതാകവാഹകരായി 2 താരങ്ങളെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുക്കുന്നത്.
പുരുഷ, വനിതാ താരങ്ങളെ പതാകയേന്താൻ തെരഞ്ഞെടുക്കാമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. 2016ലെ റിയോ ഒളിംപിക്സിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ ഇന്ത്യൻ പതാക കൈയിലേന്തിയത്. 2012 ലണ്ടനിൽ സുശീൽ കുമാറും 2008 ബെയ്ജിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡും പതാക പിടിച്ചു.