എ ഐ എഫ് എഫ് ലെ കേമന്മാരായി ജിങ്കനും സുരേഷും

അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ് ക്ലബ് കോച്ചുകളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ്

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്‌കാരം സന്ദേശ് ജിങ്കന്. ഈ അവാർഡിന് ആദ്യമായാണ് ജിങ്കനെ തിരഞ്ഞെടുക്കപെടുന്നത്.

അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ് ക്ലബ് കോച്ചുകളുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ്. എമെർജിങ് പ്ലയെർ ഓഫ് ദി ഇയർ മീഡ്ഫിൽഡർ സുരേഷ് സിങ് ആണ്. ജിങ്കൻ 2014 ൽ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയിരുന്നു. 

“മികച്ച പ്രകടനം നടത്താനുള്ള പ്രചോദനമായാണ് ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നത്, ഒപ്പം ഫുട്ബോളിനോടുള്ള അവരവരുടെ അഭിനിവേശം പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ അവാർഡ് ഒരു വലിയ ഉത്തരവാദിത്തം കൂടിയാണ് നൽകുന്നത് – ആരെയും നിരാശരാക്കാതിരിക്കുക എന്നതാണ്,” ജിങ്കൻ പറഞ്ഞു.

ആദ്യ രണ്ടിൽ ആർച്ചറില്ല സ്റ്റോക്ക്സ് മടങ്ങിയെത്തി

Author
Citizen journalist

Ghulshan k

No description...

You May Also Like