*ജല മ്യൂസിയങ്ങളുടെ ആഗോള ശ്യംഖലയിൽ സി.ഡബ്ല്യൂ.ആർ.ഡി.എം ജലപൈതൃക മ്യൂസിയം ഇടം പിടിച്ചു.*
- Posted on May 12, 2025
- News
- By Goutham prakash
- 150 Views

*സ്വന്തം ലേഖകൻ*
കോഴിക്കോട് : ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യൂ.ആർ.ഡി.എം ). ജലപൈതൃക മ്യൂസിയം യുനെസ്കോ - ഐ എച്ച്.പി (ഇൻറർഗവൺമെൻ്റൽ ഹൈഡ്രോളജിക്കൽ പ്രോഗ്രാം) യുടെ ഭാഗമായ ഗ്ലോബൽ നെറ്റ് വർക്ക് ഓഫ് വാട്ടർ മ്യൂസിയം (WAMU -NET) പട്ടികയിൽ ഇടം നേടി. ജലത്തിൻ്റെ സാംസ്കാരികവും പൈതൃകവുമായ പാരമ്പര്യവും ജനങ്ങളുമായുള്ള ബന്ധവും ഊട്ടി ഉറപ്പിക്കുകയാണ് ഈ ആഗോള ശ്യംഖലയുടെ ലക്ഷ്യം. കേരളത്തിൻറെ തനതായ ജലപാരമ്പര്യവും പരിപാലനമാർഗ്ഗങ്ങളും എടുത്തുകാട്ടുന്ന നിരവധി പ്രദർശനവസ്തുക്കൾ സി. ഡബ്ലു. ആർ. ഡി.എം ജലമ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. കേരളത്തിന്റ സമ്പന്നമായ ജല പാരമ്പര്യം പുതു തലമുറക്ക് പകർന്നു നൽക്കുന്ന മനോഹരമായ നിരവധി ജലവിനിയോഗ മാതൃകകൾക്കു പുറമെ ഔഷധോദ്യാനം, നക്ഷത്രോദ്യാനം, ശലഭോദ്യാനം എന്നിവയും പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഇതോടെ ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. ജല പൈതൃക മ്യൂസിയം കൂടാതെ കാലാവസ്ഥാ വ്യതിയാന പഠന ലാബ്, സി ഡബ്ലു ആർ ഡി എമ്മിന്റെ ഗവേഷണ പദ്ധതികളും നേട്ടങ്ങളും ചിത്രീകരിക്കുന്ന പ്രദർശനശാല എന്നിവയും പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും തിങ്കൾ മുതൽ ശനി വരെ രാവിലെ10.30 മുതൽ വൈകിട്ട് 4.30 വരെ സന്ദർശിക്കാവുന്നതാണ്.