ജന ഹൃദയങ്ങളിലേക്ക് ഒരു ചുവട് കൂടി വെച്ച് കൊച്ചി നഗരസഭ

രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് കോവിഡ് ആശുപത്രി ആരംഭിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്‍കൈ എടുത്ത് നിർമ്മിച്ച രാജ്യത്തെ ആദ്യ കോവിഡ് ആശുപത്രി കൊച്ചിയിൽ. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ 102 ഓക്സിജൻ ബെഡുകളുളള കോവിഡ് ആശുപത്രി വില്ലിംഗ്ടണ്‍ ഐലന്‍റിലെ സാമുദ്രിക ഹാളിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ ഡോ എം ബീന ഐ എ എസ്  ആശുപത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ തന്നെ മികച്ച സൗകര്യങ്ങളുളള ഈ കോവിഡ് ആശുപത്രിയില്‍ നാല് ഷിഫ്റ്റുകളായി ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടമാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരും ഡ്യൂട്ടിയിലുണ്ടാകും. 

ജില്ലാ ഭരണകൂടത്തിന്‍റെ കെയര്‍ സോഫ്റ്റ് വെയര്‍ വഴിയാണ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുക. അടുത്ത ദിവസം മുതല്‍ രോഗികളെ പ്രവേശിപ്പിക്കാവുന്ന വിധത്തില്‍ ആശുപത്രി സജ്ജമാണ്. കോവിഡ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ആശുപത്രി കോവിഡിന് മറ്റൊരു തരംഗമുണ്ടായാലും  മുതല്‍കൂട്ടാകും. 

സാമുദ്രിക ഹാളില്‍ കോവിഡ് ആശുപത്രി ആരംഭിക്കുവാന്‍ ലഭിച്ച അവസരം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണന്നും  അതിന് അവസരം നല്‍കിയ കൊച്ചി നഗരസഭയോട് നന്ദിയുണ്ടെന്നും ഉദ്ഘാടന വേളയിൽ ഡോ. ബീന അറിയിച്ചു.  

വികസനത്തിന് കൊച്ചിയോടൊപ്പം കൈകോർത്ത് കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം

Author
Sub-Editor

Sabira Muhammed

No description...

You May Also Like