വികസനത്തിന് കൊച്ചിയോടൊപ്പം കൈകോർത്ത് കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം

നഗരവികസനവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച മോഡലുകള്‍ കൊച്ചി നഗരത്തിന് പരിചയപ്പെടുത്തുന്നതിന് തയ്യാറാണെന്നും ആയതിന് ആവശ്യമായ സാങ്കേതികവിദ്യ കൊച്ചിക്ക് ലഭ്യമാക്കുമെന്നും ഡോ. ലൂസി സ്ലാക്ക് മേയറെ അറിയിച്ചു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം (CLGF) വികസന-ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ കൊച്ചി നഗരവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചു. കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം സെക്രട്ടറി ജനറല്‍ ഡോ.ലൂസി സ്ലാക്ക് (Dr. Lucy Slack) ഇത് സംബന്ധിച്ച് കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാറുമായി ചര്‍ച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം, പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള വിവിധ മേഖലകളില്‍ കൊച്ചിയും സി.എല്‍.ജി.എഫും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് യോഗത്തില്‍ ധാരണയായി.

നഗരവികസനവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച മോഡലുകള്‍ കൊച്ചി നഗരത്തിന് പരിചയപ്പെടുത്തുന്നതിന് തയ്യാറാണെന്നും ആയതിന് ആവശ്യമായ സാങ്കേതികവിദ്യ കൊച്ചിക്ക് ലഭ്യമാക്കുമെന്നും ഡോ. ലൂസി സ്ലാക്ക് മേയറെ അറിയിച്ചു. കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചി നഗരവും കൊച്ചി മേയറും നേതൃത്വപരമായ പങ്കുവഹിക്കുന്നതിന് മുന്നോട്ട് വരണമെന്ന് ഡോ. ലൂസി സ്ലാക്ക് മേയറോട് അഭ്യര്‍ത്ഥിച്ചു.


കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറവുമായുള്ള പങ്കാളിത്തം കൊച്ചി നഗരത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഏറെ സഹായകരമാകുമെന്നും, ആയതുകൊണ്ടുതന്നെ ഈ ഉഭയക്ഷിബന്ധം സുദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്നുമെന്നും മേയര്‍ പറഞ്ഞു. കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്‍റ് ഫോറം പ്രോഗ്രാം മാനേജര്‍ ക്ലയർ ഫ്രോസ്റ്റ് (Claire Frost), സി.എല്‍.ജി.എഫ്. സൗത്ത് ഏഷ്യ റീജണല്‍ പ്രോഗ്രാം ഓഫീസര്‍  അനൂയ കുവാർ (Anuya Kuwar), സി-ഹെഡ് പ്രതിനിധി  ഡോ.രാജൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നയപ്രഖ്യാപനത്തിൽ അതൃപ്തിയോടെ പ്രതിപക്ഷം

Author
Sub-Editor

Sabira Muhammed

No description...

You May Also Like