'അലക്സാണ്ടറിന്‍റെ ഉയര്‍ച്ച'; ദുല്‍ഖര്‍ ചിത്രം 'കുറുപ്പി'ന് രണ്ടാം ഭാഗം ഒരുങ്ങുന്നു
- Posted on December 15, 2021
- Cinemanews
- By Sabira Muhammed
- 279 Views
രണ്ടാം ഭാഗമായി 'അലക്സാണ്ടറിന്‍റെ ഉയര്‍ച്ച' എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി നിര്‍മ്മിച്ച ദുല്‍ഖര്‍ ചിത്രം 'കുറുപ്പി'ന് രണ്ടാം ഭാഗം വരുന്നു.കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് എത്തിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു കുറുപ്പ്. വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയും ഇനിഷ്യലും നേടിയിരുന്നു. ആദ്യ രണ്ടാഴ്ച കൊണ്ട് തന്നെ ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ആരാധകരില്‍ ആവേശം പകരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കുറുപ്പിന്റെ ജീവിതത്തിലെ പരാമര്‍ശിക്കപ്പെടാത്ത ഏടുകളെ ഭാവനാത്മകമായാണ് സംവിധായകന്‍ സിനിമയിൽ സമീപിച്ചിരുന്നത്. നാട്ടില്‍ നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ വിദേശത്തേക്ക് പോകുന്ന കുറുപ്പ് ഫിന്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയിൽ 'അലക്സാണ്ടര്‍' എന്ന വ്യാജപേരിൽ എത്തുന്നിടത്താണ് സംവിധായകന്‍ ചിത്രത്തിന്‍റെ ടെയ്ല്‍ എന്‍ഡില്‍ അവതരിപ്പിച്ചത്.
രണ്ടാംഭാഗത്തിന്‍റെ സാധ്യതകളെ സൂചിപ്പിച്ച് കൊണ്ടാണ് കുറുപ്പിന്റെ ഈ ടെയ്ല്‍ എന്‍ഡ്. പ്പോഴിതാ 'അലക്സാണ്ടറി'നെ കേന്ദ്ര കഥാപാത്രമാക്കി കുറുപ്പിന്‍റെ രണ്ടാംഭാഗം വരും എന്ന സൂചനയെ ഉറപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇതിന്‍റെ ഭാഗമായി 'അലക്സാണ്ടറിന്‍റെ ഉയര്‍ച്ച' എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സൂപ്പര്‍ താരം സാമന്തയുടെ ഡാന്‍സ് നമ്പറിനെതിരെ മെന്‍സ് അസോസിയേഷന്‍