നർമ്മവും പ്രമവുമായി 'പ്രേമലു' പ്രതീക്ഷ തെറ്തെറ്റിക്കാതെ ഗിരീഷ് എ ഡി

 സിനിമയുടെ ഭാഷയും വികാരവും, കാണിയെ കുറച്ച് കൂടി സിനിമയിലേയ്ക്ക് അടുപ്പിക്കുന്നു

പുതുമയും സ്വതസിദ്ധമായ നർമ്മവുമാണ് ഗിരീഷ് എ ഡി സിനിമകളുടെ മുഖമുദ്ര. തന്റെ പയറ്റി തെളിഞ്ഞ രസക്കൂട്ടുകളിൽ വീണ്ടും വിജയിക്കുകയാണ് അദ്ദേഹം. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം, യുവാക്കളുടെ കഥയുമായി, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ 'പ്രേമലു' റിലീസായി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. യൗവ്വനകാലത്തിന്റെ സംഘർഷങ്ങളും, പ്രണയവും, സൗഹൃദവും പുതുമയുള്ള ഒരു വിഷയമല്ലെങ്കിലും, തന്റെ വ്യത്യസ്തമായ ഗിരീഷിന്റെ അവതരണ ശൈലിയാണ് ഇവിടെയും, തിയറ്ററിൽ ആളുകളെ ചിരിപ്പിച്ചിരുത്തുന്നത്. സിനിമയുടെ ഭാഷയും വികാരവും, കാണിയെ കുറച്ച് കൂടി സിനിമയിലേയ്ക്ക് അടുപ്പിക്കുന്നു.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലെത്തുന്ന സിനിമയിൽ  ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ  തിരക്കഥയൊരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി.എഫ്.എക്സ്: എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Author
Journalist

Dency Dominic

No description...

You May Also Like