അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഗാനത്തിനെതിരെ മെന്‍സ് അസോസിയേഷന്‍
- Posted on December 14, 2021
- Cinemanews
- By Sabira Muhammed
- 340 Views
പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യം
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഗാനത്തിനെതിരെ പരാതിയുമായി മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. ഡിസംബര്‍ 17ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ഡാന്‍സ് നമ്പർ ആയി എത്തുന്നുണ്ട്.
താരത്തിന്റെ ആദ്യ ഡാന്‍സ് നമ്പറായ ഈ ഗാനത്തിൽ പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ചാണ് സംഘടന പരാതിയുമായെത്തിയത്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യം.
ദേവി ശ്രീ പ്രസാദിന്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് പാടിയിരിക്കുന്നത്. ഒന്നര കോടിയിലധികം പ്രതിഫലം ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഈ ഗാനത്തിനായി സാമന്ത പ്രതിഫലം വാങ്ങിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ ആര്യ എന്ന ചിത്രത്തിന്റെ സംവിധായകൻ സുകുമാര്‍ തന്നെയാണ് പുഷ്പയും ഒരുക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തിൽ വില്ലനായിട്ടാണ് ഫഹദ് ഫാസില്‍ എത്തുന്നത്.