മതാചാരമായിരുന്ന ഒളിമ്പിക്സ് ലോകത്തിന്റെ കായിക മേളയായ കഥ
- Posted on June 23, 2021
- Ezhuthakam
- By Sabira Muhammed
- 515 Views
ഒരുകാലത്ത് ഏറെ പ്രാധാന്യമുള്ള മതപരമായ ചടങ്ങായിരുന്നു ഒളിമ്പിക്സ്. ഇന്ന് അത് ജാതി, മത, പ്രായ, ലിംഗ ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന കായിക ഉത്സവമായി മാറി.

ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ ഒളിമ്പിക് ദിനാഘോഷം. അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ്. നാല് വർഷം കൂടുമ്പോഴാണ് ഈ കായിക മേള നടത്തപ്പെടുന്നത്.
ഒരുകാലത്ത് ഏറെ പ്രാധാന്യമുള്ള മതപരമായ ചടങ്ങായിരുന്നു ഒളിമ്പിക്സ്. ഇന്ന് അത് ജാതി, മത, പ്രായ, ലിംഗ ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന കായിക ഉത്സവമായി മാറി.
ഒളിമ്പിക്സിന്റെ തുടക്കം പുരാതന ഗ്രീസിലാണ്. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായി നാലു വർഷത്തിലെരിക്കൽ സ്യൂസ് ദേവനെ ആദരിക്കാൻ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ നിലനിന്നിരുന്ന ആചാരമായിരുന്നു ഒളിമ്പിക്സ്.
ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത്. ആദ്യ ഒളിമ്പിക്സ് മത്സരത്തിൽ 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു.
ഗ്രീസ് പിടിച്ചടക്കിയ തിയൊഡോഷ്യസ് ഒന്നാമൻ ചക്രവർത്തി എഡി 393 ൽ ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും അത് വരെ ഉണ്ടായിരുന്ന എല്ലാ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. അതോടെ മതപ്രാധാന്യമുള്ള ഉത്സവമായിരുന്ന ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു.
പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമാണ് നാം ഇന്ന് കാണുന്നപോലെ ഒളിമ്പിക്സ് പുനർജനിക്കുന്നത്. അതുവരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.