പ്രണയ ദിനത്തിലേക്കായി കുറച്ച് പുസ്തകങ്ങൾ

കേശവൻ നായർ ചായ കുടിച്ചാലും, സാറാമ്മ കാപ്പി കുടിച്ചാലും, അവർക്ക് വീണ്ടും പ്രണയിക്കാമെന്ന്, മലയാളിയെ പഠിപ്പിച്ച  എഴുത്തുകാരൻ  ബഷീറിന്റെ പ്രേമലേഖനവും, അനുരാഗത്തിന്റെ ദിനങ്ങളും നാം എങ്ങനെ മറക്കും?

പ്രണയദിനമല്ല, ദിനങ്ങളാണ് വരുന്നത്. ഫെബ്രുവരി മാസം അങ്ങനെ ചുവന്നു തുടുക്കുകയാണ്. പ്രണയദിനം അടുത്തെത്താറാകുമ്പോൾ, തങ്ങളുടെ പ്രണയം എങ്ങനെ വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കാം എന്ന ചിന്തയിലാണ് പ്രണയിക്കുന്നവർ. വായന ഇഷ്ടപ്പെടുന്ന പ്രണയിക്കുന്നവർക്കും, പ്രണയിക്കാത്തവർക്കും, പ്രണയത്തെ കാത്തിരിക്കുന്നവർക്കുമായി ഇതാ ചില പുസ്തകങ്ങൾ. കേശവൻ നായർ ചായ കുടിച്ചാലും, സാറാമ്മ കാപ്പി കുടിച്ചാലും, അവർക്ക് വീണ്ടും പ്രണയിക്കാമെന്ന്, മലയാളിയെ പഠിപ്പിച്ച  എഴുത്തുകാരൻ  ബഷീറിന്റെ പുസ്തകങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ബഷീറിന്റെ പ്രേമലേഖനവും, അനുരാഗത്തിന്റെ ദിനങ്ങളും നാം എങ്ങനെ മറക്കും? മതിലുകൾ വായിച്ച് നൊമ്പരപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല. സ്നേഹത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും തീഷ്ണമായ ചിന്തകൾ പങ്കുവെച്ച പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളും, ഓ എൻ വി യുടെ സ്നേഹിച്ചു തീരാത്തവരും മലയാറ്റൂരിന്റെ യക്ഷിയും പ്രണയത്തിന്റെ പലതലങ്ങൾ നമുക്ക് തുറന്നുകാട്ടുന്നവയാണ്. കെ ആർ മീരയുടെ മീരാസാധുവും കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയും മലയാളത്തിന്റെ ഇഷ്ട പ്രണയ നോവലുകളിൽ സ്ഥാനം പിടിച്ചതാണ്. ബിനീഷ് പുതുപ്പണത്തിന്റെ പ്രേമ നഗരവും അഖിൽ പി ധർമ്മജന്റെ റാം c/o ആനന്ദിയുമാണ് നിലവിൽ മലയാളിയുടെ വായനാശീലം പുതുക്കിയ ഏറ്റവും പുതിയ പ്രണയ നോവലുകൾ.

Author
No Image
Journalist

Dency Dominic

No description...

You May Also Like