ഫ്രഞ്ച് അത്ലീറ്റിന് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഹിജാബിന് വിലക്ക്

ഹിജാബ് ധരിക്കുന്നതുകൊണ്ട് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയ്ക്ക് വിലക്ക്

ഹിജാബ് ധരിക്കുന്നതുകൊണ്ട് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാൻസിന്റെ അത്‌ലീറ്റ് സൗങ്കമ്പ സില്ലയ്ക്ക് വിലക്ക്. 400 മീറ്റർ വനിത, മിക്‌സഡ് ടീമുകളുടെ ഭാഗമാണ് സില്ല. “നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിലേക്ക് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല,” സില്ലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

രാജ്യത്തെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് അത്‌ലീറ്റുകള്‍ പങ്കെടുക്കുന്ന ഒളിംപിക്സില്‍ പല മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കുന്നുണ്ട്. മുസ്‌ലിം വിഭാഗത്തിനോടുള്ള വിവേചനത്തിന്റെ പേരില്‍ ഫ്രാൻസ് വലിയ വിമർശനങ്ങള്‍ നേരിടുന്നതിനിടെയാണ് ഈ സംഭവം. സില്ലയുടെ സാഹചര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.


                                                                                                               സ്പോർട്സ് ലേഖിക 


Author
Journalist

Arpana S Prasad

No description...

You May Also Like