ഐ.പി.എല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബി.സി.സി.ഐ.
- Posted on June 23, 2025
- Sports
- By Goutham prakash
- 468 Views

സി.ഡി. സുനീഷ്.
ഐ.പി.എല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ അനുവദിക്കില്ല, സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.