കുറിപ്പുകൾ; പ്രണയം, വഴിപിരിയൽ, വിവാഹം, മരണം
- Posted on April 12, 2022
- Ezhuthakam
- By NAYANA VINEETH
- 330 Views
പകുതിയിൽ വെച്ച് തിരിച്ചു നടന്നപ്പോൾ
ഹൃദയം മനസിനോട് ബ്രേക്കപ്പ് പറഞ്ഞു

പ്രണയം, വഴിപിരിയൽ, വിവാഹം, മരണം
===============================
പ്രണയം
========
ഫേസ്ബുക്കിലും, ഇൻസ്റ്റയിലും
പൂത്തുലഞ്ഞ നവയുഗ പ്രണയം,
ഒരുനാൾ വാട്സ്ആപ്പ് പൈങ്കിളിയുടെ ചിലപ്പിനൊടുവിൽ
ബ്ലോക്ക് ഓപ്ഷനിൽ തട്ടിത്തടഞ്ഞു വീണു!.
വഴിപിരിയൽ
=========
അവനേക്കാൾ മികച്ചയാളെ തേടി അവളും,
അവളിലും മികച്ചവളെ തേടി അവനും
പകുതിയിൽ വെച്ച് തിരിച്ചു നടന്നപ്പോൾ
ഹൃദയം മനസിനോട് ബ്രേക്കപ്പ് പറഞ്ഞു.
വിവാഹം
=========
നാട്ടുകാരെന്തു പറയുമെന്ന് വ്യാകുലപ്പെട്ട വീട്ടുകാർ
അവളുടെ സ്വപ്നങ്ങളെ
വിവാഹമെന്ന പവിത്ര 'ബന്ധനത്തിൽ' കൊണ്ടുപോയ് തളച്ചു.
മരണം
========
സ്വർണ്ണത്തിന് നിറം പോരെന്നും,
കാറിന് വലിപ്പം മതിയാവില്ലെന്നും,
അവനും അവന്റെ കൂട്ടരും പരാതി പറഞ്ഞപ്പോൾ..
ഊരാക്കുടുക്കിൽ നിന്നും ഊരാനാവാതെ
പോയവൾക്ക് ഒരുമുഴം കയറിന്റെ കുരുക്ക് നൽകി
©️സ്വപ്ന