വെള്ളിയാഴ്‌ച്ചകൾ

ചെയ്യാത്ത തെറ്റുകൾക്ക് ചോദ്യം ചെയ്യപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്ന  ക്രിസ്തുമാരുടെതാവട്ടെ ഈ  ദുഖവെള്ളി. പീലത്തോസുമാരുടെ പശ്ചാത്താപമാകണം മൂന്നാം ദിവസമുള്ള  അവരുടെ ഉയർപ്പ്.....

പാപം ചെയ്യാത്തവന്റെ പ്രാശ്ചിത്തമാകുന്നു ദുഃഖ വെള്ളി. എന്തിനായിരിക്കാം അവൻ  മനുഷ്യരൂപം പൂണ്ടത്? മനുഷ്യൻ തന്നെയാണ് ഈശ്വരനെന്ന സത്യത്തെ ഉറപ്പിക്കാനാവണം അങ്ങനെ ചെയ്തത്. കുസൃതികൾ നിറഞ്ഞ ബാല്യം, വിധേയപ്പെടുന്ന കൗമാരം,രോഷവും ഒപ്പം വാത്സല്യവും  നിറഞ്ഞ  യൗവ്വനം..മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മര്യാദയും ധാർമ്മികതയുമുള്ള ഒരു സാധാരണ പുരുഷൻ തന്നെയായിരുന്നു ക്രിസ്തു. അത്ഭുതങ്ങൾ ആരാധകരെ സൃഷ്ടിക്കുമ്പോൾ, അസൂയ ആവണം അവനെ അനഭിമതനാക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടി മരണവേദനയറിയാൻ തയ്യാറാക്കുമ്പോൾ അവന്റെ ശിരസ്സിനു ചുറ്റും വല്ലാത്തൊരു  വെളിച്ചമുണ്ട്. ഈ പ്രപഞ്ചമെന്നത് ഒന്നാംതരമൊരു തിരക്കഥയാകുന്നു. എഴുതപ്പെട്ട കാര്യങ്ങൾ മാത്രമാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മരണത്തെ കീഴ്പ്പെടുത്തുമ്പോഴാണ് അവൻ മനുഷ്യനല്ലാതായി മാറുന്നത്...

ചെയ്യാത്ത തെറ്റുകൾക്ക് ചോദ്യം ചെയ്യപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്ന  ക്രിസ്തുമാരുടെതാവട്ടെ ഈ  ദുഖവെള്ളി. പീലത്തോസുമാരുടെ പശ്ചാത്താപമാകണം മൂന്നാം ദിവസമുള്ള  അവരുടെ ഉയർപ്പ്.....

ഏവർക്കും പ്രാർത്ഥന നിറഞ്ഞ ദുഃഖവെള്ളി ആശംസകൾ.ഡോ.എബി ലുക്കോസ്

കുരിശോർമ്മയിൽ ദുഃഖ വെളളി

Author
Sub-Editor

Sabira Muhammed

No description...

You May Also Like