ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്
- Posted on July 14, 2021
- Sports
- By Sabira Muhammed
- 287 Views
43 റണ്‍സിനാണ് അയര്‍ലന്റ് വിജയമാഘോഷിച്ചത്

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്. 43 റണ്‍സിനാണ് ഡബ്ലിനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ അയര്‍ലന്റ് വിജയമാഘോഷിച്ചത്. ഇതോടെ പരമ്പരയില്‍ അയര്‍ലന്റ് 1-0ത്തിന് മുന്നിലെത്തി. മഴമൂലം ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചിരുന്നു.
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് ആദ്യം ബാറ്റു ചെയ്ത ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെ സെഞ്ചുറി മികവില്‍ അയര്‍ലന്റ് നേടി. 10 ഫോറും രണ്ടു സിക്‌സും സഹിതം 102 റണ്‍സാണ് 117 പന്തില്‍ ബാല്‍ബിര്‍നി നേടിയത്. 68 പന്തില്‍ 79 റണ്‍സോടെ ഹാരി ടെക്ടറും 23 പന്തില്‍ 45 റണ്‍സുമായി ജോര്‍ജ് ഡോക്ക്‌റെല്ലും ബാല്‍ബിര്‍നിക്ക് പിന്തുണ നല്‍കി.
48.3 ഓവറില്‍ 247 റണ്‍സിന് മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി. ചെറുത്തുനില്‍ക്കാൻ 84 റണ്‍സെടുത്ത ഓപ്പണര്‍ ജാനെമന്‍ മലനും 49 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ ഡസനും മാത്രമേ കഴിഞ്ഞതുള്ളൂ.
പന്തെറിഞ്ഞവരെല്ലാം അയര്‍ലന്റിനായി വിക്കറ്റ് വീഴ്ത്തി. മാര്‍ക്ക് അദെയ്‌റും ജോഷ്വ ലിറ്റിലും ആന്റി മക്‌ബ്രൈനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് യങ്, സിമി സിങ്ങ്, ജോര്‍ജ് ഡോക്ക്‌റെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.