മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു

ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും ആക്രമണത്തിനും  പ്രതിരോധത്തിനും ഒരുപോലെ പേരുകേട്ട ശര്‍മ  കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883  റണ്‍സും സമ്പാദ്യമുള്ള ശര്‍മ മികച്ച  മധ്യനിര ബാറ്റ്‌സ്മാനായിരുന്നു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. 1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യം.

ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും ആക്രമണത്തിനും  പ്രതിരോധത്തിനും ഒരുപോലെ പേരുകേട്ട ശര്‍മ  കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 1,606 റണ്‍സും ഏകദിനത്തില്‍ 883  റണ്‍സും സമ്പാദ്യമുള്ള ശര്‍മ മികച്ച  മധ്യനിര ബാറ്റ്‌സ്മാനായിരുന്നു.

പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനനം.  ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി  സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 260 റണ്‍സ് നേടിയാണ് ശര്‍മ ശ്രദ്ധ പിടിച്ചുപറ്റിയത്. തൊട്ടു പിന്നാലെ സംസ്ഥാന ടീമിലെത്തി. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ കുപ്പായം തേടിയെത്തിയത്. 


അരങ്ങേറ്റം പാകിസ്താനെതിരേയായിരുന്നു . തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല.  ആദ്യ ടെസ്റ്റ് സെഞ്ചുറി ഓസ്‌ട്രേലിയക്കെതിരേയായിരുന്നു.

ഇതിനുശേഷമാണ് 1983ലെ ലോകകപ്പ് ടീമില്‍ ഇടം നേടിയ്. ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ടോപ് സ്‌കോറര്‍ ശർമയായിരുന്നു. 89 റണ്‍സായിരുന്നു സംഭാവന. ഇന്ത്യ 34 റൺസിന് വിജയിച്ച മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ശർമയായിരുന്നു. 83 ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. 

ഇംഗ്ലണ്ടിനെതിരായ സെമിയലും 61 റണ്‍സെടുത്ത ശര്‍മ ടോപ് സ്‌കോററായി. എന്നാൽ പാക് പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന് ശര്‍മ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് ഹരിയാണ, റെയില്‍വെസ് ടീമുകള്‍ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശര്‍മ മുപ്പത്തിയേഴാം വയസില്‍ വിരമിച്ചു.

ഞാനും സച്ചിന്‍ ഫാന്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like