ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികള്‍ക്ക് പ്രവേശനം
- Posted on May 20, 2021
- Sports
- By Sabira Muhammed
- 366 Views
4000 കാണികളെ മത്സരം കാണുവാന്‍ അനുവദിക്കാനാണ് തീരുമാനം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാനിരിക്കുന്ന സതാംപ്ടണ്‍ വേദിയിലാണ് 4000 കാണികളെ അനുവദിക്കാൻ തീരുമാനിച്ചത്. 1500 കാണികളെ സതാംപ്ടണില്‍ വെച്ച് നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പിലെ ഹാംഷയര്‍ ലെസ്റ്റര്‍ മത്സരത്തിനും അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ 2019 സെപ്റ്റംബറിന് ശേഷം ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്.