പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്ന് ഖത്തറിലേക്ക് യാത്ര തിരിക്കും
- Posted on May 19, 2021
- Sports
- By Sabira Muhammed
- 420 Views
ടീമംഗങ്ങള്‍ അവസാന ഒരാഴ്ചയായി ഐസൊലേഷനിലായിരുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗങ്ങളുള്ള ടീമിനെയാണ് ഖത്തറില്‍ വെച്ച് നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും ടീമില്‍ ഇടം നേടി. ടീമിലെ പുതുമുഖം ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ട്ടിന്‍സ് മാത്രമാണ്. യാത്രക്ക് മുന്നോടിയായി ടീമംഗങ്ങള്‍ അവസാന ഒരാഴ്ചയായി ഐസൊലേഷനിലായിരുന്നു. ഇന്ന് കോവിഡ് ടെസ്റ്റും നടത്തിയാണ് ടീം യാത്രയാകുന്നത്. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെയും, ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍.
ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമൃന്ദര്‍ സിംഗ്, ധീരജ് സിംഗ്.
പ്രതിരോധക്കാര്‍: പ്രീതം കോട്ടാല്‍, രാഹുല്‍ ഭെകെ, നരേന്ദര്‍ ഗെലോട്ട്, ചിംഗ്‌ലെന്‍സാന സിംഗ്, സന്ദേഷ് ജിംഗാന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.
മിഡ്‌ഫീല്‍ഡര്‍മാര്‍: ഉഡന്ത സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, റൗളിന്‍ ബോര്‍ജസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ് ഥാപ്പ, പ്രനോയ് ഹാല്‍ഡര്‍, സുരേഷ് സിംഗ്, ലാലെങ്‌മാവിയ റാല്‍ട്ടെ, അബ്ദുള്‍ സഹാല്‍, യാസിര്‍ മുഹമ്മദ്, ലാലിയാന്‍സുവാല ചാങ്‌യാന്‍, ബിപിന്‍ സിംഗ്.
ഫോര്‍വേഡ്സ്: ഇഷാന്‍ പണ്ഡിറ്റ്, സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്.
യുവന്റ്സിനായി അതിവേഗ 100 ഗോളുകള്‍; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ!