അനൂപ് മേനോൻ നായകനാവുന്ന 'വരാൽ' ചിത്രീകരണം പൂർത്തിയായി

പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാൽ' ചിത്രീകരണം പൂർത്തിയായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അനൂപ് മേനോന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടൈം ആന്‍ഡ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം.

സണ്ണി വെയ്ൻ, സായ്‍കുമാര്‍, രണ്‍ജി പണിക്കർ, സുരേഷ് കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, കെ ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാർവ്വതി തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, പിആർഒ പി.ശിവപ്രസാദ്, സുനിത സുനിൽ.

'അപ്പൻ ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like