സണ്ണി വെയ്ൻ നായകനാവുന്ന 'അപ്പൻ ' ടൈറ്റിൽ പോസ്റ്റർ പുറത്ത്
- Posted on October 18, 2021
- Cinemanews
- By JAIMOL KURIAKOSE
- 159 Views
ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്

സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അപ്പന്‍’ ടൈറ്റിൽ പോസ്റ്റര്‍ റിലീസ് ചെയ്തു. ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസുമായി ചേർന്ന് നിർമിക്കുന്ന ചിത്രമാണ് "അപ്പൻ ".
അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, പിആർഓ മഞ്ജു ഗോപിനാഥ്.