റോഷന്‍ ബഷീറിന്റെ റിവഞ്ച് ത്രില്ലര്‍; 'വിന്‍സന്റ് ആന്റ് ദി പോപ്പ്´ ഒ ടി ടി റിലീസായി

ചിത്രത്തിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്

റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ്' ചിത്രം റിലീസായി.സിനിയ, ഹൈ ഹോപ്‍സ് ഉൾപ്പടെ പ്രമുഖ ഒമ്പത്  ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസയിരിക്കുന്നത്. ബിജോയ് പി ഐ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിൻസെന്റ് ആൻഡ് ദി പോപ്പ്. ചിത്രത്തിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയാണ് സിനിമ. 

റിവഞ്ച് ത്രില്ലെറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ പ്രധാനമായ ഒരു യാത്രവേളയിൽ  കണ്ടുമുട്ടുന്ന ഹോജ എന്ന  ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ കടന്ന് പോകുന്നത്.

നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതിയിരിക്കുന്നത് ബിജോയ് പി ഐ ആണ്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്‍ജീവ് കൃഷ്‍ണൻ പശ്ചാത്തല സംഗീതവും.

പുതിയ തലക്കെട്ടുമായി ഗൗതം മേനോൻ, സിമ്പു ചിത്രം

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like