ഏഴു വർഷത്തെ ഇടവേളക്ക് ശേഷം കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം
- Posted on December 11, 2021
- Sports
- By Sabira Muhammed
- 282 Views
സ്പോര്ട്സ് കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനലില് തത്സമയം എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും

ഏഴു വർഷത്തെ ഇടവേളക്ക് ശേഷം കേരള വിമൻസ് പ്രീമിയർ ലീഗ് ഫുട്ബാളിന് ഇന്ന് തുടക്കം. വൈകീട്ട് ആറിന് ആദ്യ മത്സരത്തിൽ ലൂക്ക സോക്കർ ക്ലബ് ട്രാവൻകൂർ റോയൽസ് ക്ലബ് എഫ്.സിയുമായി ഏറ്റുമുട്ടും. ജനുവരി 24 വരെ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ട് പാദങ്ങളിലായി 30 മത്സരങ്ങളാണ് നടക്കുക. തൃശൂർ കോർപറേഷൻ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരങ്ങളിൽ ഗോകുലം കേരള എഫ്.സി, ലൂക്ക സോക്കർ ക്ലബ്, കേരള യുനൈറ്റഡ് എഫ്.സി, ഡോൺ ബോസ്കോ എഫ്.എ, കടത്തനാട് രാജ എഫ്.എ, ട്രാവൻകൂർ റോയൽസ് എഫ്.സിടീമുകൾ മാറ്റുരക്കും.
സ്പോര്ട്സ് കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനലില് തത്സമയം എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിൽ ലൈവ് സംപ്രേഷണം ചെയ്യുന്ന ആദ്യ സംസ്ഥാന വനിത ലീഗ് മത്സരമാകും ഇത്. ജേതാക്കള് ഒരു ലക്ഷം രൂപ സമ്മാനമായി നേടുന്നതിനോടൊപ്പം അഖിലേന്ത്യ ഫുഡ്ബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യന് വിമന്സ് ലീഗിലേക്ക് യോഗ്യത നേടും. റണ്ണേഴ്സ് അപ്പിന് അമ്പതിനായിരം രൂപയും മറ്റു ടീമുകള്ക്ക് കാഷ് പ്രൈസ് നല്കുമെന്ന് കെ.എഫ്.എ ജനറല് സെക്രട്ടറി പി.അനില്കുമാര് അറിയിച്ചു.