അണ്ടർ 19 ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ യാഷ് ധുൽ നയിക്കും
- Posted on December 10, 2021
- Sports
- By Sabira Muhammed
- 213 Views
തകർപ്പൻ പ്രകടനമാണ് വിനു മങ്കാദ് ട്രോഫിയിൽ യാഷ് കാഴ്ചവെച്ചത്

ഡിസംബർ 23 മുതൽ ജനുവരി 1 വരെ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിനെ ഡൽഹി താരം യാഷ് ധുൽ നയിക്കും.
തകർപ്പൻ പ്രകടനമാണ് വിനു മങ്കാദ് ട്രോഫിയിൽ യാഷ് കാഴ്ചവെച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 103.42 ആയിരുന്നു. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസെടുത്ത താരങ്ങളിൽ അഞ്ചാമതായിരുന്നു യാഷ്.
ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് 2022 ജനുവരി-ഫെബ്രുവരി വിൻഡോയിൽ വെസ്റ്റ് ഇൻഡീസിലാണ് നടക്കുക. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു.