ചാമ്പ്യൻസ് ലീഗ് ഫൈനൽ; 2022ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ആതിഥേയത്വം വഹിക്കും
- Posted on July 23, 2021
- Sports
- By Ghulshan k
- 303 Views
2023 ഫൈനലിന് വേദിയകേണ്ടിയിരുന്ന മ്യൂണിചിന്റെ ആതിഥേയത്വം 2025 ലേക്ക് മാറ്റി

2022 ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിക്കുമെന്ന് യൂറോപ്യൻ സോക്കറിന്റെ ഭരണ സമിതി യുവേഫ സ്ഥിരീകരിച്ചു.
2023 ൽ ഇസ്താംബുൾ ആയിരിക്കും ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത് എന്നും യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ അറിയിച്ചു. ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത് യുവേഫ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ്.
2023 ഫൈനലിന് വേദിയകേണ്ടിയിരുന്ന മ്യൂണിചിന്റെ ആതിഥേയത്വം 2025 ലേക്ക് മാറ്റി. അടുത്ത നാലു വർഷം യൂറോപ്പ ലീഗ് ഫൈനലുകൾക്ക് സെവിയ്യ, ബുഡപെസ്റ്റ്, ബിൽബാവോ, ഡുബ്ലിൻ എന്നിവയാകും വേദിയാവുക.