ഒടിയന് ശേഷം 'മിഷൻ കൊങ്കൺ' ലൂടെ മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിക്കുന്നു

ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക

'ഒടിയൻ' എന്ന ചിത്രത്തിന് ശേഷം  മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ‘മിഷൻ കൊങ്കൺ’ എന്ന് പേരിട്ട ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക. 

ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിർവഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലല്ല ചിത്രത്തിലെത്തുന്നത് എന്നും സൂചനകൾ ഉണ്ട്. സിനിമയുടെ മറ്റു വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

2018–ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങിയത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായ  ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

ടി സീരീസും റിലയൻസ് എന്റർടൈൻമെന്റും ഒന്നിക്കുന്നു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like