കോവിഡ് നിയന്ത്രണങ്ങൾ വിഫലം; താമരശ്ശേരി ചുരത്തിൽ കൂട്ടത്തോടെ വിനോദ സഞ്ചാരികൾ

പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അനിയന്ത്രിതമായ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ താമരശ്ശേരി ചുരത്തിൽ വിനോദസഞ്ചാരികൾ. പെരുന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അനിയന്ത്രിതമായ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. അടിവാരം മുതൽ ലക്കിടി വരെ റോഡിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞു.

മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ചുരത്തിൽ രൂപപ്പെട്ടത്.  പോലീസും ചുരം സംരക്ഷണ സമിതിയും  മണിക്കൂറുകൾ പ്രയത്നിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. ജില്ലയിൽ ടി ആർ പി നിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ ചുരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനും കൂട്ടം ചേരുന്നതിനും കർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

അടിവാരം ഔട്ട്‌ പോസ്റ്റ്‌ എസ് ഐ വിജയന്റെ നേതൃത്വത്തിലാണ് ചുരത്തിൽ പരിശോധന നടത്തിയത്.  കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ചുരത്തിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കളുടെ ബൈക്കുകളും പോലീസ് പിടികൂടി. പിടിച്ചെടുത്ത വാഹനങ്ങൾ അടിവാരം ഔട്ട്‌ പോസ്റ്റിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആ മൂന്ന് പേർ ഇനി ജില്ലാ ആശുപത്രി ജീവനക്കാരല്ല

Author
Citizen journalist

Krishnapriya G

No description...

You May Also Like