ആ മൂന്ന് പേർ ഇനി ജില്ലാ ആശുപത്രി ജീവനക്കാരല്ല

കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചിരുന്നത്.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന് അകത്തും പുറത്തുമായി യൂത്ത് കോൺഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമായി പെരിയ ഇരട്ട കൊലക്കേസ് പ്രതികളുടെ ഭാര്യമാരുടെ വിവാദ നിയമനം റദ്ദാക്കി.

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചിരുന്നത്.

ഇതിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും രംഗത്തെത്തിയിരുന്നു. കൊലപാതകം നടത്തിയവരെയും അവരുടെ കുടുംബങ്ങളെയും സർക്കാർ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ സമര പരിപാടികൾ അരങ്ങേറിയത്. 

കൊലക്കത്തിയേന്തിയവർക്കും ആസുത്രണം ചെയ്തവർക്കും നിയമം അനുശാസിക്കുന്ന കനത്ത ശിക്ഷ ലഭിക്കും വരെ പോരാടുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

വൈറസിന്‍റെ ഉറവിടം തേടിയുള്ള പഠനത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് അനുമതി നൽകില്ലെന്ന് ചൈന

Author
Citizen journalist

Amal Sebastian

No description...

You May Also Like